അഹമ്മദാബാദ്: ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ ജസ്‌പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ നിന്ന് പിന്മാറി. തന്നെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ബുംറ ബിസിസിഐയോട് ആവശ്യപ്പെട്ടു. ബുംറയുടെ ആവശ്യത്തെ തുടര്‍ന്നാണ് ബുംറയെ ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു.
വ്യക്തിപരമായ കാരണങ്ങളാലാണ് നാലാം ടെസ്റ്റില്‍ നിന്നു പിന്മാറാനുള്ള തീരുമാനം ബുംറയെടുത്തതെന്നും ബിസിസിഐ പറയുന്നു.
അതേസമയം, നാലാം ടെസ്റ്റില്‍ ബുംറയ്‌ക്ക് പകരം ആര്‍ക്കും അവസരം നല്‍കിയിട്ടില്ല. പേസ് നിരയില്‍ മുഹമ്മദ് സിറാജിനാണ് ഇനിയുള്ള സാധ്യത. ഉമേഷ് യാദവിനെ ടീമിലേക്ക് തിരിച്ചുവിളിക്കമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇഷാന്ത് ശര്‍മ ടീമില്‍ തുടര്‍ന്നേക്കും.
The post ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തില്‍ നിന്നും ബുംറ പിന്മാറി first appeared on MalayalamExpressOnline.

