ടി20 പരമ്ബരക്ക് ശേഷം ആരംഭിക്കുന്ന ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്ബരയ്ക്ക് ഇന്ന് തുടക്കമാകും. ടി20 പരമ്ബര ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. ശിഖര്‍ ധവാന് പകരം മായങ്ക് അഗര്‍വാള്‍ ആകും ഓപ്പണറാകുക. കൂടാതെ ഭുവനേശ്വര്‍ കുമാറിന് പകരം ഷാര്‍ദുല്‍ താക്കൂര്‍ ആകും ടീമില്‍ എത്തുക. രണമദ് താരങ്ങളാണ് പരിക്ക് മൂലം പുറത്തായത്. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് മല്‍സരം ആരംഭിക്കുക. ചെന്നൈയില്‍ ആണ് മല്‍സരം നടക്കുന്നത്. എന്നാല്‍ മഴ ഒരു ഭീഷണിയാണ്. മൂന്ന് ഏകദിന മത്സരങ്ങളാണ് പരമ്ബരയില്‍ ഉള്ളത്.

