ടോക്യോ ഒളിംപിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ട്വിറ്ററിലാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
“ഇന്ത്യ ടോക്കിയോയില്‍ നേടിയത് ചരിത്രവിജയമാണ്. വെങ്കല മെഡല്‍ ഇന്ത്യയിലേക്ക് എത്തിച്ച പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍. ഈ നേട്ടത്തിലൂടെ, അവര്‍ മുഴുവന്‍ രാജ്യത്തെയും, പ്രത്യേകിച്ച് നമ്മുടെ യുവാക്കളെ ആവേശഭരിതരാക്കിയിരിക്കുന്നു. ഹോക്കി ടീമിനെക്കുറിച്ച് ഇന്ത്യ അഭിമാനിക്കുന്നു” – പ്രധാനമന്ത്രി കുറിച്ചിരിക്കുകയാണ്.
The post ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി first appeared on MalayalamExpressOnline.

