ഹൈദരാബാദ് : 3,500 കിലോമീറ്റര്‍ സ്ട്രൈക്ക് റേഞ്ചുള്ള കെ-4 ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ . ആന്ധ്രാപ്രദേശില്‍ നിന്നായിരുന്നു വിക്ഷേപണം .അന്തര്‍വാഹിനികളില്‍ നിന്നുള്ള ആക്രമണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം .
ഇന്ത്യ നിര്‍മിക്കുന്ന അരിഹന്ത് ക്ലാസ് ന്യൂക്ലിയര്‍ അന്തര്‍വാഹിനികള്‍ക്കായി ഡി ആര്‍ഡിഒയാണ് മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നത്.നേരത്തെ തന്നെ കെ സീരീസില്‍ മിസൈലുകള്‍ ഇന്ത്യ നിര്‍മിച്ചിരുന്നു. 750 കിലോമീറ്റര്‍ പരിധിയുള്ള കെ 15, 3500 കിലോമീറ്റര്‍ പരിധിയുള്ള കെ 4 എന്നീ മിസൈലുകള്‍ പലതവണ വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു.

