Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഇല്ല

ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഇല്ല

ചൊവ്വാഴ്ച ഇന്ത്യ 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ഇത്തവണ ആഘോഷം അല്പം വ്യത്യസ്തമായി കാണപ്പെടും. 8.2 കിലോമീറ്ററിലുള്ള പരേഡിന് പകരം ഇത്തവണ 3.3 കിലോമീറ്റര്‍ ദൂരമേയുണ്ടാകുള്ളു. വിജയ് ചൗക്കില്‍ നിന്ന് ആരംഭിച്ച്‌ സ്റ്റേഡിയത്തില്‍ പരേഡ് അവസാനിക്കും. ത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ഒരു വിദേശരാജ്യ തലവനെയും മുഖ്യാതിഥിയായി ക്ഷണിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 55 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യതിഥി ക്ഷണിക്കാതിരിക്കുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.
നേരത്തെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയായിരുന്നു അതിഥിയായി പരിഗണിച്ചത്. എന്നാല്‍ ബ്രിട്ടണില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കി. പിന്നാലെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള തലവന്മാരെ അതിഥിയായി പരിഗണിച്ചെങ്കിലും, ഇത്തവണ അതിഥിയില്ലാതെ പരിപാടികള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഭാരതത്തില്‍ പൊതു അവധിയായി ആഘോഷിക്കപ്പെടുന്ന റിപ്പബ്ലിക് ദിനത്തില്‍ ഒട്ടേറെ പരിപാടികള്‍ രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ സംഘടിപ്പിക്കാറുണ്ട്.

സൈനിക പരേഡുകളാണ് അതില്‍ ഏറ്റവും പ്രധാനം. കരസേന, നാവികസേന, വ്യോമസേനയില്‍ നിന്നുള്ളവര്‍ അവരുടെ ഔദ്യോഗിക വേഷത്തില്‍ പരേഡ് നടത്തുകയും രാഷ്ട്രപതി അവരുടെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളുടെ പാരമ്ബര്യത്തെ എടുത്തു കാണിക്കുന്ന പ്രദര്‍ശനങ്ങളും ഉണ്ടായിരിക്കും. എല്ലാ വര്‍ഷത്തെയും റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ക്ക് ക്ഷണിക്കപ്പെട്ട നേതാക്കള്‍ക്കൊപ്പം ഒരു മുഖ്യാതിഥിയും ഉണ്ടായിരിക്കും.

ഇന്തോനേഷ്യല്‍ പ്രസിഡന്‍റ് സുകര്‍ണോ ആയിരുന്നു 1950-ലെ ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി ആയി എത്തിയത്. 2018-ല്‍ പത്ത് ആസിയാന്‍ രാജ്യങ്ങളുടെ തലവന്‍മാരാണ് അതിഥികളായി എത്തിയത്. ഏറ്റവുമധികം അതിഥികള്‍ എത്തിയതും അതേ വര്‍ഷം തന്നെ. 1996-ലും 2004-ലുമാണ് ബ്രസീലിയന്‍ പ്രസിഡന്‍റുമാര്‍ റിപ്പബ്ലിക് ദിനത്തില്‍ അതിഥികളായി എത്തിയത്. റിപ്പബ്ലിക് ഡേ 2020 ലെ മുഖ്യാതിഥി ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സൊനാരോയാണ്. ബ്രസീലില്‍ നടന്ന 11-ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു മുഖ്യാതിഥിയായി ക്ഷണിച്ചത്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online