Friday, 24 Sep, 8.07 am മലയാളം എക്സ്പ്രെസ്സ്

കേരളം
ഇത്തിഹാദ്​ എയര്‍വേസും യാത്രക്കാര്‍ക്ക്​ സൗജന്യ എക്​സ്​പോ ടിക്കറ്റ്​ നല്‍കും

ദുബൈ: ഇത്തിഹാദ്​ എയര്‍വേസും യാത്രക്കാര്‍ക്ക്​ സൗജന്യ എക്​സ്​പോ ടിക്കറ്റ്​ നല്‍കും.അബുദാബിയിലെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചരിക്കാനുമുള്ള സൗകര്യമൊരുക്കുന്നതിനാണ്​ പദ്ധതിയെന്ന്​ എയര്‍വേസ്​ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ‘എക്​സ്​പൊനന്‍ഷ്യല്‍ അബൂദബി’ എന്ന തലക്കെട്ടില്‍ സെപ്​റ്റംബര്‍ 23മുതല്‍ 2022മാര്‍ച്ച്‌​ 31വരെ നീളുന്ന കാമ്ബയിന്‍ ആരംഭിച്ചതായും അറിയിച്ചു.

അബൂദബിയില്‍ നിന്ന്​ 45മിനുറ്റ്​ യാത്രയാണ്​ എക്​സ്​പോ നഗരിയിലേക്കുള്ളത്​. മേളയിലേക്ക്​ എത്തുന്നവര്‍ക്ക്​ താമസിക്കാന്‍ യോജിച്ച സ്​ഥലമാണ്​ അബൂദബിയെന്നും ഇതിനെ പ്രോല്‍സാഹിപ്പിക്കാനാണ്​ സൗജന്യ ടിക്കറ്റ്​ ഓഫറിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്​തമാക്കി.

The post ഇത്തിഹാദ്​ എയര്‍വേസും യാത്രക്കാര്‍ക്ക്​ സൗജന്യ എക്​സ്​പോ ടിക്കറ്റ്​ നല്‍കും first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top