Wednesday, 05 Aug, 10.56 am മലയാളം എക്സ്പ്രെസ്സ്

കേരളം
ഇവന്‍ ഹ്യുണ്ടായിയുടെ മുത്ത്; ആള് നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല...

തെരുവില്‍ അലഞ്ഞുനടക്കുന്നതിനിടയില്‍ പ്രൈം ഡീലര്‍ഷിപ്പിലെ ജീവനക്കാരോട് ചങ്ങാത്തത്തിലായ നായയെ ഏറ്റെടുത്ത് ഹ്യുണ്ടായി. ഹോണററി ജീവനക്കാരനായി നിയമനം മാത്രമല്ല, ഡീലര്‍ഷിപ്പില്‍ എല്ലാവരോടും സര്‍വ്വ സ്വാതന്ത്ര്യത്തോടെ ഇടപെടാനും ടക്സോണ്‍ പ്രൈം എന്ന് പേരിട്ടിരിക്കുന്ന ഈ നായയ്ക്കുണ്ട്. മെയ് മാസമാണ് ഈ നായയെ ഹ്യുണ്ടായി തൊഴിലാളിയായി ഏറ്റെടുത്തത്.

ബ്രസീലിലെ ഹ്യുണ്ടായി പ്രൈം ഡീലര്‍ഷിപ്പിലെ സെയില്‍സ് വിഭാഗത്തിലെത്തുന്ന ഉപഭോക്താക്കളെ സ്വീകരിക്കുന്നത് ഒരു നായയാണ്.അമ്ബരക്കാന്‍ വരട്ടെ ഈ വര്‍ഷത്തെ മികച്ച തൊഴിലാളിക്കുള്ള അവാര്‍ഡ് അടക്കം നേടിയ ടക്സോണ്‍ പ്രൈമാണ് സമൂഹമാധ്യമങ്ങളിലെ താരം.

സ്ഥാപനത്തിലെ മറ്റ് തൊഴിലാളികളോടും ഉപഭോക്താക്കളോടുമുള്ള നായയുടെ പെരുമാറ്റമാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായത്.

" >
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top