സൗത്ത് ഡല്‍ഹിയിലെ സഫ്ദർജങ് ഏരിയയിലുള്ള വസതിയില്‍ ജഡ്ജിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ജുഡീഷ്യല്‍ സർവീസിലെ അംഗമായ 30 വയസ്സുകാരൻ
സൗത്ത് ഡല്‍ഹിയിലെ സഫ്ദർജങ് ഏരിയയിലുള്ള വസതിയില്‍ ജഡ്ജിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ജുഡീഷ്യല്‍ സർവീസിലെ അംഗമായ 30 വയസ്സുകാരൻ അമൻ കുമാർ ശർമ്മയെയാണ് ശനിയാഴ്ച താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ വിവരം അമൻ കുമാറിന്റെ അളിയനാണ് പൊലീസിനെ അറിയിച്ചത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്നതുള്‍പ്പെടെയുള്ള എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
2021-ലാണ് അമൻ കുമാർ ശർമ ഡല്‍ഹി ജുഡീഷ്യല്‍ സർവീസില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പൂണെയിലെ സിംബയോസിസ് ലോ സ്കൂളില്‍ നിന്ന് 2018-ല്‍ ബിഎ എല്‍എല്‍ബി പൂർത്തിയാക്കിയ അദ്ദേഹം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഫസ്റ്റ് ക്ലാസ്, സിവില്‍ ജഡ്ജി എന്നീ നിലകളില്‍ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2025 ഒക്ടോബറില്‍ കർക്കർദൂമ കോടതിയിലെ നോർത്ത്-ഈസ്റ്റ് ഡിസ്ട്രിക്റ്റ് ലീഗല്‍ സർവീസസ് അതോറിറ്റിയുടെ ഫുള്‍ ടൈം സെക്രട്ടറിയായി നിയമിതനായിരുന്നു.

