ജമ്മു കശ്മീരില്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് ശനിയാഴ്ച തുടക്കം.280 മണ്ഡലങ്ങളിലേക്ക് എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായ നാളെ 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക.
രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് വോട്ടെടുപ്പ്. 7 ലക്ഷം ആളുകള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. കശ്മീര്‍ താഴ്വരയിലെ 25 ഉം, ജമ്മുവിലെ 18 ഉം മണ്ഡലങ്ങളിലായി ആകെ 296 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെടുപ്പ്.

