Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജനക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച്‌ കയറ്റി ഇ ഡി പ്രകോപനം സൃഷ്ടിച്ചു; സംഘര്‍ഷത്തെ ന്യായീകരിച്ച്‌ ഇ.പി. ജയരാജൻ

ജനക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച്‌ കയറ്റി ഇ ഡി പ്രകോപനം സൃഷ്ടിച്ചു; സംഘര്‍ഷത്തെ ന്യായീകരിച്ച്‌ ഇ.പി. ജയരാജൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ സംഘർഷത്തെ ന്യായീകരിച്ച്‌ മുതിർന്ന സി.പി.ഐ.എം നേതാവ് ഇ.പി.

ജയരാജൻ.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ സംഘർഷത്തെ ന്യായീകരിച്ച്‌ മുതിർന്ന സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ. ക്ഷുഭിതരായ ജനക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച്‌ കയറ്റി ഉദ്യോഗസ്ഥർ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വലിയ ജനക്കൂട്ടം മുദ്രാവാക്യം വിളിച്ച്‌ നില്‍ക്കുമ്പോള്‍ അവർക്കിടയിലേക്ക് കാറുമായി പോകാൻ പാടില്ലായിരുന്നു.

മനഃപൂർവം പ്രശ്നമുണ്ടാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. അത്തരം പ്രകോപനമുണ്ടായാല്‍ ഏത് ഗാന്ധിയനും പ്രതികരിച്ചു പോകും. ആർ.എസ്.എസ്- ബി.ജെ.പി- കോണ്‍ഗ്രസ് സഖ്യം കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാമെന്നത് അവരുടെ മോഹം മാത്രമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട പഴയ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ അപ്രസക്തമാണ്. ഓരോ വിഷയം വരുമ്പോഴും പാർട്ടി കൃത്യമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും ജയരാജൻ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online