Tuesday, 03 Aug, 5.16 pm മലയാളം എക്സ്പ്രെസ്സ്

പ്രവാസി
ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂള്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിക്കാന്‍ നീക്കം ; വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തി

റിയാദ്: ജിദ്ദയിലെ ഇന്‍ര്‍നാഷണല്‍ ഇന്ത്യന്‍ കുട്ടികള്‍ക്ക് നേരിട്ട് ക്ലാസുകള്‍ തുടങ്ങുന്നു .കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കാണ് അടുത്ത മാസം മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. സൗദി ആരോഗ്യ -വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇത്തരത്തില്‍ ക്ലാസ് ആരംഭിക്കാനുള്ള അനുമതി രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും നല്‍കിയ പശ്ചാത്തലത്തിലാണിത്. ഇത് സംബന്ധിച്ച്‌ ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുമുണ്ട്.

ആറ് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഒഴിവാക്കി, നേരിട്ട് ക്ലാസില്‍ വരുത്തിയുള്ള ക്ലാസ്. ഈ സാഹചര്യം മുന്നില്‍ക്കണ്ട് 12 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികളോടും കൊവിഡ് വാക്‌സിനേഷന്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സൗദി അംഗീകരിച്ച വാക്‌സിനുകളിലൊന്നിന്റെ നിശ്ചിത ഡോസാണ് സ്വീകരിക്കേണ്ടത്

അതെ സമയം സ്വദേശങ്ങളില്‍ അവധിക്കെത്തി കൊവിഡ് സാഹചര്യം മൂലം സൗദിയിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ഓണ്‍ലൈന്‍ ക്ലാസ് ഇല്ലാതാവുകയും നേരിട്ട് സ്‌കൂളില്‍ ഹാജരാകണമെന്ന നിര്‍ബന്ധിതാവസ്ഥയും വരുേമ്ബാള്‍ നാട്ടില്‍ കഴിയുന്നവര്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടില്ലേ എന്ന ആശങ്കയാണ് ഉയരുന്നത് . അവരുടെ കാര്യത്തില്‍ എന്ത് തീരുമാനിക്കും എന്നാണ് അത്തരം കുട്ടികളുടെ രക്ഷിതാക്കള്‍ ചോദ്യമുന്നയിക്കുന്നത് .

The post ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂള്‍ നേരിട്ട് ക്ലാസുകള്‍ ആരംഭിക്കാന്‍ നീക്കം ; വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top