Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജോളി സില്‍ക്സിന്റെ നവീകരിച്ച കൊല്ലം ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ജോളി സില്‍ക്സിന്റെ നവീകരിച്ച കൊല്ലം ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

കൊല്ലം: ജോളി സില്‍ക്സിന്റെ നവീകരിച്ച കൊല്ലം ഷോറൂം തൊഴില്‍, വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്‌ഘാടനം ചെയ്തു.

കൊല്ലം: ജോളി സില്‍ക്സിന്റെ നവീകരിച്ച കൊല്ലം ഷോറൂം തൊഴില്‍, വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്‌ഘാടനം ചെയ്തു. പരമ്പരാഗത കാഞ്ചീപുരം, ബനാറസ് വിവാഹ പട്ടുകളുടെ അതിവിപുല കളക്ഷനുകള്‍ക്കു പുറമെ നിത്യോപയോഗ സാരികള്‍, ട്രെൻഡി ചുരിദാർ മെറ്റീരിയലുകള്‍, ഗൗണ്‍ ലാച്ച, ടീനേജ് വെയറുകള്‍, പുരുഷന്മാർക്കായി ആധുനികവും പാരമ്പരാഗതവുമായ ഡിസൈനുകള്‍, കുട്ടികളുടെ ഫാഷൻ വസ്ത്രങ്ങള്‍ എന്നിങ്ങനെ നാലു നിലകളിലായി വിശാലമായ വസ്ത്ര ശേഖരമാണ് നവീകരിച്ച ജോളി സില്‍ക്സില്‍ ഒരുക്കിയിട്ടുള്ളത്. ഓണം പ്രമാണിച്ച്‌ പരമ്പരാഗത കേരളതനിമയിലുള്ള വൈവിധ്യമാർന്ന കളക്ഷനുകളും ഷോറൂമില്‍ ലഭ്യമാണ്.

ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ജോളി സില്‍ക്സില്‍നിന്ന് 2,000-ന് മുകളില്‍ പർച്ചേസ് ചെയ്യുന്നവർക്കും, ജോയ്‌ആലുക്കാസില്‍നിന്ന് 15,000-ന് മുകളില്‍ ആഭരണങ്ങള്‍ വാങ്ങുന്നവർക്കും നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി മഹീന്ദ്ര ഥാറും തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചതോറും ഏഥർ ഇലക്‌ട്രിക് സ്കൂട്ടറുകള്‍, ഹോം അപ്ലയൻസുകള്‍, സ്മാർട്ട് ഫോണുകള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയുമാണ് സമ്മാനമായി ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 30 വരെ പർച്ചേസ് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭിക്കും.

ചടങ്ങില്‍ കൊല്ലം കോർപറേഷൻ മേയർ എ കെ ഹഫീസ്, ഡെപ്യുട്ടി മേയർ ഡോ. ഉദയ സുകുമാരൻ, ടൗണ്‍ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുരുവിള ജോസഫ്, ജില്ലാ പഞ്ചായത്തംഗം ബി ജയന്തി, ബിജെപി ജില്ലാ പ്രസിഡന്റ് എസ് പ്രശാന്ത്, സിനിമാ താരം അനിഖ സുരേന്ദ്രൻ, ജോയ്‌ആലുക്കാസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർമാരായ ആന്റണി ജോസ്, തോമസ് മാത്യു, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹെൻറി ജോർജ്, റീട്ടെയ്ല്‍ ഹെഡ് രാജേഷ് കൃഷ്ണ, മാർക്കറ്റിംഗ് മേധാവി അനീഷ് വർഗീസ്, റീജണല്‍ മാനേജർ ജയ്സണ്‍, ജോളി സില്‍ക്‌സ് റീജണല്‍ മാനേജർ മഹേഷ് എന്നിവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online