Thursday, 29 Jul, 11.49 am മലയാളം എക്സ്പ്രെസ്സ്

കേരളം
ക​ള്ള​നോ​ട്ട് നി​ര്‍​മാ​ണം: അ​റ​സ്റ്റി​ലാ​യ​വ​രെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യും

കൂ​ത്താ​ട്ടു​കു​ളം: കള്ളനോട്ടടി കേസില്‍ പൊലീസ് പിടിയിലായ പ്രതികളെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യും. കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ പാ​ര്‍​പ്പി​ച്ചി​രിക്കുന്ന പ്രതികളെ ഏ​ഴു ദി​വ​സ​ത്തി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് പോ​ലീ​സ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും.

ബുധനാഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡി​ലാ​യ പ്ര​തി​ക​ളെ ഇപ്പോള്‍ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​നോ​ട് ചേ​ര്‍​ന്നു​ള്ള കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​ഴു ദി​വ​സ​ത്തി​ന് ശേ​ഷം ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് പോ​ലീ​സ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും.

വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ഞ്ചി​ക്കാ​ട്ട് എ​സ്റ്റേ​റ്റി​ല്‍ സ്റ്റീ​ഫ​ന്‍ (33), ആ​ന​ന്ദ് (24), കോ​ട്ട​യം കി​ളി​രൂ​ര്‍ ചെ​റു​വ​ള​ളി​ത്ത​റ ഫാ​സി​ല്‍ (34), തൃ​ശൂ​ര്‍ പീ​ച്ചി വാ​ഴ​യ​ത്ത് ജി​ബി (36), നെ​ടു​ങ്ക​ണ്ടം മൈ​ന​ര്‍​സി​റ്റി കി​ഴ​ക്കേ​തി​ല്‍ സു​നി​ല്‍ കു​മാ​ര്‍ (40), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി മ​ധു​സൂ​ധ​ന​ന്‍, വ​ണ്ടി​പ്പെ​രി​യാ​ര്‍ സ്വ​ദേ​ശി ത​ങ്ക​വേ​ല്‍ എ​ന്നി​വ​രാ​ണ് അറസ്റ്റിലാ​യ​ത്.

പി​ടി​ച്ചെ​ടു​ത്ത ക​ള്ള​നോ​ട്ടു​ക​ള്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റും. പി​ടി​കൂ​ടി​യ നോ​ട്ടു​ക​ളു​ടെ നി​ല​വാ​രം നോ​ക്കി ഒ​ന്നാം ക്ലാ​സ് വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​താ​ണെ​ങ്കി​ല്‍ കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കും.

The post ക​ള്ള​നോ​ട്ട് നി​ര്‍​മാ​ണം: അ​റ​സ്റ്റി​ലാ​യ​വ​രെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യും first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top