Wednesday, 13 Sep, 5.16 pm

ലേറ്റസ്റ്റ് ന്യൂസ്‌
കടകംപള്ളി സുരേന്ദ്രന്‍റെ ചൈന സന്ദര്‍ശനം; അനുമതി നിഷേധിച്ചത് പ്രോട്ടോക്കോള്‍ പ്രശനം മൂലം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദര്‍ശിക്കുന്നതിന് അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. രാജ്യത്തിന്‍റെ നിലവാരത്തിന് യോജിച്ച പരിപാടി ആയിരുന്നില്ല ചൈനയിലേതെന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് വ്യക്തമാക്കിയത്.

പ്രോട്ടോക്കോള്‍ പ്രകാരം മന്ത്രി ഇവരുമായി ചര്‍ച്ച നടത്തേണ്ടതില്ല. താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരാണ് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇത്തരത്തിലുള്ള പരിപാടികളില്‍ മന്ത്രി പങ്കെടുക്കുന്നത് രാജ്യത്തിന്‍റെ അന്തസ്സിനും നിലവാരത്തിനും യോജിച്ചതല്ലെന്നും വിദേശകാര്യ സഹമന്ത്രിമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

Dailyhunt
Top