Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൈക്കൂലി  വാങ്ങുന്നതിനിടെ പിആര്‍ഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ പിആര്‍ഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി

തിരുവനന്തപുരം; കൈക്കൂലി വാങ്ങുന്നതിനിടെ പിആര്‍ഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി. ഓഡിയോ- വിഡിയോ ഓഫീസറായ ജി.വിനോദ് കുമാറിനെ യാണ് പിടികൂടിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിനടുത്ത് കാറില്‍വച്ച്‌ 25,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്നു വിജിലന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

സര്‍ക്കാരിനുവേണ്ടി ഓഡിയോ- വിഡിയോ പ്രോഗ്രാമുകള്‍ നിര്‍മിച്ചു നല്‍കുന്ന സ്വകാര്യ സ്ഥാപനത്തിന് വിവിധ പ്രോഗ്രാമുകള്‍ നിര്‍മിച്ചു നല്‍കിയ വകയില്‍ 21 ലക്ഷം രൂപയുടെ ബില്‍ നല്‍കാനുണ്ടായിരുന്നു. സ്ഥാപന ഉടമയായ രതീഷ് പലതവണ വിനോദ് കുമാറിനെ സമീപിച്ചെങ്കിലും ബില്‍ മാറി നല്‍കിയില്ല.നല്‍കേണ്ട തുകയുടെ 15 % തുകയായ 3.75 ലക്ഷംരൂപ നല്‍കിയാല്‍ ബില്‍ മാറാമെന്ന് വിനോദ് കുമാര്‍ അറിച്ചു. തുടര്‍ന്ന്, രതീഷ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ആദ്യഗഡുവായ 25,000രൂപ കൈമാറുന്നതിനിടെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

The post കൈക്കൂലി വാങ്ങുന്നതിനിടെ പിആര്‍ഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് പിടികൂടി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online