Thursday, 05 Aug, 12.44 pm മലയാളം എക്സ്പ്രെസ്സ്

കേരളം
കൈവരികള്‍ തകര്‍ന്ന തോട്ടടി പാലം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു

തിരുവനന്തപുരം: കൈവരികള്‍ തകര്‍ന്നും തൂണുകള്‍ ദ്രവിച്ചും അപകടാവസ്ഥയില്‍ ആയ തോട്ടടി പാലത്തിന്‍്റെ കൈവരികള്‍ ഒരു മാസത്തിനകം പുനസ്ഥാപിക്കപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകന്‍ തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ഉത്തരവിട്ടത്.

തകര്‍ന്ന കൈവരികളോട് കൂടിയ പാലത്തിന്‍്റെ ചിത്രങ്ങള്‍, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ഉള്‍പ്പെടെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കൂടാതെ പാലം അപകടാവസ്ഥയിലാണെങ്കില്‍ ആയത് പുതുക്കി പണിയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുവാനും ബന്ധപ്പെട്ട അധികാരികള്‍ കാലത്താമസം വരുത്തുന്നത് നിര്‍ഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമെന്ന് ചൂണ്ടികാട്ടി പൊതുമരാമത്ത് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയക്കുവാന്‍ ആഗസ്റ്റ് 4 ന് ഉത്തരവിട്ടു.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവില്‍ മൂന്നു കരയെയും ബന്ധിപ്പിച്ച്‌ കടത്തു വള്ളം ഉണ്ടായിരുന്നു. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം നിര്‍മ്മിച്ചത്. പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിന്‍്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. തോട്ടടി കടവില്‍ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ കൈവരികള്‍ നിലവില്‍ പൂര്‍ണ്ണമായും തകര്‍ന്നും തൂണുകള്‍ ദ്രവിച്ചും അപകടാവസ്ഥയില്‍ ആണ്. പാലം ബലക്ഷയമെന്നും മിനിലോറി, ടെമ്ബോവാന്‍ എന്നിവ പാലത്തില്‍ കയറ്റുന്നത് നിരോധിച്ചു കൊണ്ട് പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

തലവടി തെക്കെ കരയിലുള്ളവര്‍ക്ക് തിരുവല്ല ,നിരണം,മാവേലിക്കര ,ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും നിരണത്ത് നിന്ന് അമ്ബലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേക്കും ബന്ധപെടുന്നതിന് എളുപ്പമാര്‍ഗം കൂടിയാണ്. പഴയപാലം പൊളിച്ച്‌ കളഞ്ഞ് പുതിയ പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം 2019 -ല്‍ നല്കിയിരുന്നു. നിവേദനത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച്‌ പരിശോധിച്ചതായും പ്രസ്തുത പാലം പൊതുമരാമത്ത് വകുപ്പിന്‍്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത പാലമാണെന്നും ചീഫ് എഞ്ചിനിയര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു.

എന്നാല്‍ പുതിയ പാലം നിര്‍മ്മിക്കുന്നതുവരെ തകര്‍ന്ന് കിടക്കുന്ന കൈവരികള്‍ നന്നാക്കുന്നതിന് നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള നല്കിയ ഹര്‍ജിയില്‍ തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 2020 ഒക്ടോബര്‍ 20ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ ‘പാലത്തിന്‍്റെ കാലപഴക്കത്തെ സംബന്ധിച്ച്‌ യാതൊരു രേഖകളും ഈ ഓഫിസില്‍ ഇല്ലെന്നും പാലത്തില്‍ ഭാരമുള്ള വാഹനങ്ങളും ലോറികളും കയറ്റരുതെന്ന് പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെന്നും പാലം പുതുക്കി പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ‘ ആണ്.

എന്നാല്‍ 2020 ഡിസംബര്‍ 30 നും , 2021 മെയ് 7നും പരാതിക്കാരനായ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയോട് പ്രസ്തുത പാലം തദ്ദേശ സ്വയം ഭരണ വകുപ്പിന്‍്റെ ആസ്തിയിലാവും ഉള്‍പ്പെട്ടിട്ടുണ്ടാവുക എന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയറും അറിയിച്ചു. പുതിയ പാലത്തിന് 8 കോടി രൂപ ആവശ്യമുണ്ടെന്നും ‪2020-2021‬ ബഡ്ജറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ആണ് വീണ്ടും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസിനും ജൂലൈ 27ന് നിവേദനം നല്കിയത്.

The post കൈവരികള്‍ തകര്‍ന്ന തോട്ടടി പാലം: മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top