Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാള്‍ സെന്റര്‍ ജോലികള്‍ ഇനി സ്വദേശികള്‍ക്ക്

കാള്‍ സെന്റര്‍ ജോലികള്‍ ഇനി സ്വദേശികള്‍ക്ക്

റിയാദ്: കാള്‍ സെന്റര്‍ ജോലികള്‍ സൗദിയില്‍ ഇനി സ്വദേശികള്‍ക്ക് മാത്രം. ഓണ്‍ലൈനായും ഫോണ്‍ മുഖേനെയും വിവിധ കമ്ബനികളുടെ ഉപഭോക്താക്കള്‍ക്കും ഇടപാടുകാര്‍ക്കും സേവനം നല്‍കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും ജോലികളില്‍ സൗദി യുവതിയുവാക്കളെ നിയമിക്കണമെന്ന സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നത് .

സ്വദേശിവത്കരണത്തിലൂടെ സ്വദേശികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നതാണ് പ്രത്യേകത . എന്നാല്‍ വിദേശികള്‍ക്ക് വന്‍ തിരിച്ചടി ആയേക്കും . നിലവില്‍ ഈ മേഖലയില്‍ ജോലിയെടുക്കുന്ന പ്രവാസികള്‍ക്ക് മുഴുവന്‍ ജോലി നഷ്ടപ്പെട്ടേക്കും .

ഫോണ്‍, ഈമെയില്‍, ചാറ്റിങ്, സോഷ്യല്‍ മീഡിയ, തുടങ്ങിയ ഏത് വഴിയിലൂടെയുമുള്ള കസ്റ്റമര്‍ സര്‍വീസ് ജോലിയില്‍ സൗദികളെയല്ലാതെ നിയമിക്കാന്‍ പാടില്ലെന്നാണ് വിവരം .

The post കാള്‍ സെന്റര്‍ ജോലികള്‍ ഇനി സ്വദേശികള്‍ക്ക് first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online