ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ദിവസവും ഉപയോഗിക്കുന്ന ഏകീകൃത ദേശീയ റെയില്‍വേ ഹെല്‍പ്പ്ലൈന്‍ നമ്ബറായ 139 ഇപ്പോള്‍ ട്രൂകോളര്‍ ബിസിനസ് ഐഡന്റിറ്റി സൊലൂഷനുകള്‍ പരിശോധിച്ചുറപ്പിച്ചതാണ്.
ഇനി മുതല്‍ ഹെല്‍പ്പ്ലൈന്‍ നമ്ബറായ 139-ലേയ്ക്ക് വിളിക്കുമ്ബോള്‍ പരിശോധിച്ചുറപ്പിച്ച ഒരു പച്ച ബിസിനസ് ബാഡ്‌ജ് ലോഗോ കാണും. മാത്രമല്ല ഐആര്‍സിടിസിയില്‍ നിന്ന് മാത്രമാണ് ബുക്കിംഗ്, മറ്റ് യാത്രാ വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കമ്മ്യൂണിക്കേഷന്‍ ലഭിക്കുന്നത് എന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കള്‍ക്ക് പരിശോധിച്ചുറപ്പിച്ച എസ്‌എംഎസ് സന്ദേശ തലക്കെട്ടുകള്‍ ലഭിക്കുന്നു. സുരക്ഷിതമായ ഉപഭോക്തൃ അനുഭവത്തിനായും തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും ട്രൂകോളറിലെ പരിശോധിച്ചുറപ്പിച്ച ടിക്ക് മാര്‍ക്ക് ഐക്കണില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ബ്രാന്‍ഡ് പേരും പ്രൊഫൈല്‍ ഫോട്ടോയും ഉള്‍പ്പെടുത്തും.
ട്രൂകോളറുമായുള്ള സഹകരണത്തെക്കുറിച്ച് ഐആര്‍സിടിസിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രജനി ഹസിജ പറഞ്ഞു: "ഈ പുതിയ സംരംഭത്തിലൂടെ ട്രൂകോളറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. ട്രൂകോളറുമായുള്ള സാങ്കേതിക സഹകരണത്തിലൂടെ
ഉപഭോക്താക്കളുമായുള്ള ഐആര്‍സിടിസിയുടെ കമ്മ്യൂണിക്കേഷന്‍
ചാനലുകള്‍ കൂടുതല്‍ ശക്തവും വിശ്വസനീയവും സുരക്ഷിതവുമാക്കുന്നതില്‍ സഹായിക്കുകയും ഉപഭോക്താക്കളില്‍ വിശ്വാസ്യത വളര്‍ത്തുകയും ചെയ്യുന്നു."
ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിശാലമായ ശ്രേണിയില്‍ വിവിധ പാസഞ്ചര്‍ ട്രെയിനുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി ദശലക്ഷക്കണക്കിന് ആളുകള്‍ ദിവസവും ഉപയോഗിക്കുന്ന ഏകീകൃത റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്ബറായ 139 ഐആര്‍സിടിസിയുടെ നിയന്ത്രണത്തിലാണ്. 2007-ല്‍ ഐആര്‍സിടിസി ആരംഭിച്ച 139 എന്‍ക്വയറി ആന്‍ഡ് ഹെല്‍പ്പ്ലൈന്‍ സര്‍വീസ് പദ്ധതിയുടെ സാങ്കേതിക പാര്‍ട്ണര്‍ ഭാരത് ബിപിഒ സര്‍വീസസ് ലിമിറ്റഡായിരുന്നു. ട്രെയിന്‍
റിസര്‍വേഷന്‍, അറൈവല്‍, പുറപ്പെടല്‍, സുരക്ഷ, മെഡിക്കല്‍, മറ്റ് പ്രത്യേക ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അഭ്യര്‍ത്ഥനകളുമായി ദിവസേന 2 ലക്ഷത്തോളം കോളുകള്‍ ഹെല്‍പ്പ് ലൈനില്‍ ലഭിക്കുന്നു.
"ആധികാരികമായ സംഭാഷണങ്ങള്‍ക്കായി ട്രൂകോളര്‍ ഫോര്‍ ബിസിനസ്സില്‍
ഇതിനകം ഞങ്ങളുടെ സൊലൂഷനുനകള്‍ ആഗോളതലത്തില്‍ ഉപയോഗിക്കുന്ന നൂറുകണക്കിന് സംരംഭങ്ങള്‍ ഉണ്ട്. ഈ സംരംഭത്തില്‍ ഐആര്‍സിടിസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ വളരെയധികം ആവേശത്തിലാണ്, മാത്രമല്ല നിരവധി സൊലൂഷന്‍സുകള്‍ക്കുള്ള തുടക്കമാണിത്. കമ്മ്യൂണിക്കേഷനില്‍
വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഡിജിറ്റല്‍ ഇന്ത്യയ്ക്കായുള്ള
പരിശ്രമത്തെ പിന്തുണയ്ക്കുന്നതില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുന്നതിനും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍
പ്രതിജ്ഞാബദ്ധമാണ്, ട്രൂകോളര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍
റിഷിത് ജുന്‍ജുന്‍വാല പറഞ്ഞു.
പൊതുജനങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് അനുഭവം
മെച്ചപ്പെടുത്തുന്നതിനൊപ്പം യാത്രാ സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍
മികച്ച പ്രകടനമാണ് 2014 മുതല്‍ ഐആര്‍സിടിസി കാഴ്ചവെയ്ക്കുന്നത്.
പുതിയ ഡിജിറ്റല്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് റിസര്‍വേഷന്‍
കൗണ്ടറുകളിലേയ്ക്ക് പോകുന്നതിനുപകരം കൂടുതല്‍ ആളുകളും
ഓണ്‍ലൈനായാണ് ചെയ്യുന്നത്, അതുകൊണ്ട് കാര്യക്ഷമമായ ആപ്പുകള്‍,
സുരക്ഷിതമായ ഇ-ബുക്കിംഗ് വെബ്‌സൈറ്റ് എനിവയിലൂടെ മികച്ച
സേവനങ്ങള്‍ നല്‍കുന്നതിന് ഐആര്‍സിടിസി പതിന്മടങ്ങ് പരിശ്രമിക്കുന്നു.
The post കമ്മ്യൂണിക്കേഷനില്‍ യാത്രക്കാര്‍ക്കുള്ള വിശ്വാസ്യത വളര്‍ത്താന്‍ ഇന്ത്യന്‍ റെയില്‍വേയും ട്രൂകോളറും സഹകരിക്കുന്നു first appeared on MalayalamExpressOnline.

