Dailyhunt
കണ്ണൂരില്‍ 609 പേര്‍ക്ക് കൂടി കൊവിഡ്: 591 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ

കണ്ണൂരില്‍ 609 പേര്‍ക്ക് കൂടി കൊവിഡ്: 591 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ

കണ്ണൂര്‍: ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 26) 609 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്ബര്‍ക്കത്തിലൂടെ 591 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നും എത്തിയ മൂന്ന് പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 11.42%. രോഗമുക്തി 749 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 181798 ആയി. ഇവരില്‍ 749 പേര്‍ തിങ്കളാഴ്ച (ജൂലൈ 26) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 174486 ആയി. 1021 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5033 പേര്‍ ചികിത്സയിലാണ്.

ജില്ലയില് ‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില് ‍ 4218 പേര് ‍ വീടുകളിലും ബാക്കി 815 പേര് ‍ വിവിധ ആശുപത്രികളിലും സിഎഫ്‌എല് ‍ ടിസികളിലുമായാണ് ചികിത്സയില് ‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25181 പേരാണ്. ഇതില്‍ 24367 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 1459972 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1459137 എണ്ണത്തിന്റെ ഫലം വന്നു. 835 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

The post കണ്ണൂരില്‍ 609 പേര്‍ക്ക് കൂടി കൊവിഡ്: 591 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online