Dailyhunt
കണ്ണൂരില്‍ ബുധനാഴ്ച 1298 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂരില്‍ ബുധനാഴ്ച 1298 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച (ആഗസ്ത് 4) 1298 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്ബര്‍ക്കത്തിലൂടെ 1267 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നും എത്തിയ 14 പേര്‍ക്കും വിദേശത്ത് നിന്നും എത്തിയ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 12.89%.

രോഗമുക്തി 1451 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 192099 ആയി. ഇവരില്‍ 1451 പേര്‍ ബുധനാഴ്ച (ആഗസ്ത് 4) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 182471 ആയി. 1085 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6597 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 5746 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5746 പേര്‍ വീടുകളിലും ബാക്കി 851 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്‌എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 28337 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 28337 പേരാണ്. ഇതില്‍ 27506 പേര്‍ വീടുകളിലും 831 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1542750 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1426336 എണ്ണത്തിന്റെ ഫലം വന്നു. 890 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

The post കണ്ണൂരില്‍ ബുധനാഴ്ച 1298 പേര്‍ക്ക് കൂടി കൊവിഡ് first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online