Dailyhunt
കപ്പേളയുടെ തെലുങ്ക് റീമേക്കില്‍ വിശ്വക് സെന്‍ നായകനായി എത്തിയേക്കും

കപ്പേളയുടെ തെലുങ്ക് റീമേക്കില്‍ വിശ്വക് സെന്‍ നായകനായി എത്തിയേക്കും

മലയാള സിനിമാ ലോകം ഈയിടെ ചര്‍ച്ച ചെയ്ത സിനിമകളൊന്നായിരുന്നു നടന്‍ മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമായ കപ്പേള. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തെക്കുറിച്ച്‌ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

കോവിഡിന് മുമ്ബ് തിയേറ്ററില്‍ പുറത്തിറങ്ങിയ ചിത്രം അപ്രതീക്ഷിതമായി തിയേറ്ററുകള്‍ അടച്ചതോട് കൂടി പ്രദര്‍ശനം അവസാനിപ്പിക്കുകയായിരുന്നു.

പിന്നീട് നെറ്റ്‍ഫ്ലിക്സില്‍ പുറത്തിറങ്ങിയതോട് കൂടിയാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി വീണ്ടും ചര്‍ച്ചാവിഷയമായത്.

ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് പ്രമുഖ നിര്‍മ്മാണ കമ്ബനിയായ സിതാര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ്. അല്ലു അര്‍ജുന്‍ നായകനായ അല വൈകുണ്ഠപുരമുലൊ, നാനി നായകനായ ജേഴ്‍സി തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച കമ്ബനിയാണ് ഇത്. അയ്യപ്പനും കോശിയും, പ്രേമം എന്നീ മലയാളചിത്രങ്ങളുടെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയതും ഇതേ നിര്‍മ്മാണക്കമ്ബനി ആയിരുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ വിശ്വക് സെന്‍ നായകനായി എത്തിയേക്കും. വിശ്വക് സെന്‍ തിരക്കഥ ഇഷ്ടപ്പെട്ടിരുന്നു, മാത്രമല്ല പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും, ഔദ്യോഗിക കരാറില്‍ അദ്ദേഹം ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഒറിജിനലില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച വേഷത്തിനായി നിര്‍മ്മാതാക്കള്‍ മറ്റൊരു പ്രധാന കലാകാരനെ തേടുകയാണ്. ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും ഓഗസ്റ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

സംവിധായകന്‍ മുസ്തഫ തന്നെ രചന നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സംഗീതം സുഷിന്‍ ശ്യാം. എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള. കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്‍ണു വേണുവാണ് നിര്‍മ്മാണം. സുധി കോപ്പ, തന്‍വി റാം എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

നെറ്റ്ഫ്ളിക്സില്‍ എത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഇടംപിടിച്ച ചിത്രത്തെ പ്രശംസിച്ച്‌ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെപ്പോലെയുള്ളവരും രംഗത്തെത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online