Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നു വ്യത്യസ്ത കേസുകളിലായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.8 കോടി രൂപയുടെ മൂന്നു കിലോയോളം സ്വര്‍ണം കസ്റ്റംസ്‌ പിടികൂടി.

സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. ശനിയാഴ്ച രാത്രിയും ഇന്ന് രാവിലെയുമായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

സംഭവത്തില്‍ മലപ്പുറം പുല്‍പറ്റ സ്വദേശിയായ പൂതനാരി ഫവാസില്‍ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ്‌ ജാസിമില്‍ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവും തൃപ്പനച്ചി സ്വദേശിയായ സലീമില്‍ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവുമാണ് പിടികൂടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online