ബംഗളൂരു: കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ഇദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആവുകയായിരുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ താന്‍ 30 ജില്ലകളിലും സന്ദര്‍ശനം നടത്തിയിരുന്നതായും അടുത്തിടെ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണു ശ്രീരാമലു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും കോവിഡ് ബാധിച്ച് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി ബി. ശ്രീരാമുലു ഇരുവരുടെയും ആരോഗ്യനില സംബന്ധിച്ച് മുതിര്‍ന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു.

