കണ്ണൂര്‍: കര്‍ഷക ഉല്‍പ്പന – വ്യാപര- വാണിജ്യ നിയമം 2020, കാര്‍ഷീക വിളകളുടെ വില ഉറപ്പ് വരുത്തല്‍ – കാര്‍ഷീക സേവന നിയമം 2020, അവശ്യവസ്തുക്കളുടെ ഭേദഗതി നിയമം 2020 ഈ മൂന്ന് ബില്ലുകളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പത്ത് മാസമായി കോടിക്കണക്കിന് കര്‍ഷകര്‍ രാജ്യ തലസ്ഥാന നഗരിക്ക് ചുറ്റും നടത്തുന്ന സമരത്തേ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആ കര്‍ഷകരുടെ ശാപത്തില്‍ തന്നെ തകര്‍ന്ന് തരിപ്പണമാകുമെന്ന് ലോക് താന്ത്രിക്ക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി രാജേഷ് പ്രേം പറഞ്ഞു .
സെപ്തംബര്‍ 27 ന്‍്റെ കര്‍ഷക ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് കൊണ്ട് ലോക് താന്ത്രിക്ക് ജനതാ ദള്‍ സംസ്ഥാ കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് നൂറ്റിനാല്‍പ്പത് കേന്ദ്രങ്ങളില്‍ നടത്തുസമരത്തിന്‍്റെ ഭാഗമായി കണ്ണൂര്‍ കാല്‍ടെ ക്സില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
നിയോജക മണ്ഡലം പ്രസിഡണ്ട് കെ പി പ്രശാന്ത് അദ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ജി രാജേന്ദ്രന്‍, സി കെ കുബിബ് ,പി ഹരിന്ദ്രന്‍ ,ജമാല്‍ സിറ്റി, ശിഹാബുദ്ധീന്‍ കെ പി എന്നിവര്‍ പ്രസംഗിച്ചു
The post കര്‍ഷക ശാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തകരും- വി രാജേഷ് പ്രേം first appeared on MalayalamExpressOnline.

