Saturday, 25 Sep, 5.57 pm മലയാളം എക്സ്പ്രെസ്സ്

കേരളം
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ മുന്‍ ഭരണസമിതി പ്രസിഡന്റിന്റെ ജാമ്യഹര്‍ജി തളളി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്കേസില്‍ മുന്‍ ഭരണസമിതി പ്രസിഡന്റിന്റെ ജാമ്യഹര്‍ജി തളളി. പ്രതിയെ കസ്റ്റഡിയില്‍ കിട്ടുന്നതിന് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ നിലനില്‍ക്കുന്നതിനാല്‍ ജില്ലാ കോടതിയില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് നിയമ തടസ്സമുണ്ടെന്ന പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

കേസിലെ 7-ാം പ്രതിയും ബാങ്കിലെ മുന്‍ ഭരണ സമിതി പ്രസിഡന്റുമായ കെ.കെ. ദിവാകരന്റെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തളളി ഉത്തരവായത്. അതിനിടെ സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴിലെ പുത്തന്‍തോട് ബ്രാഞ്ച് സമ്മേളനത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിമര്‍ശനമുയര്‍ന്നു.

The post കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ മുന്‍ ഭരണസമിതി പ്രസിഡന്റിന്റെ ജാമ്യഹര്‍ജി തളളി first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top