Dailyhunt

കാട്ടുപന്നികള്‍ കപ്പത്തോട്ടം നശിപ്പിച്ചു

പഞ്ചായത്തിലെ രക്ഷാഭവന്‍ ഭാഗത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു.നൂറോളം ചുവട് കപ്പയാണ് കഴിഞ്ഞദിവസം കൂട്ടമായെത്തിയ പന്നികള്‍ നശിപ്പിച്ചത്.

വിളവെത്തിയ കപ്പത്തോട്ടം ഇളക്കി മറിച്ചിട്ട നിലയിലാണ്.

ആദ്യമായാണ് ഈ ഭാഗത്ത് കാട്ടുപന്നികളുടെ ശല്യമുണ്ടാകുന്നത്. തിടനാട് പഞ്ചായത്തിലെ വാരിയാനിക്കാട് പ്രദേശത്തായിരുന്നു പന്നികളുടെ ശല്യം രൂക്ഷമായിരുന്നത്. ബിയര്‍ കുപ്പി ഉപയോഗിച്ചു വേലികെട്ടിയാണ് വാരിയാനിക്കാട് കര്‍ഷകര്‍ പന്നികളെ തുരത്തിയിരുന്നത്.

The post കാട്ടുപന്നികള്‍ കപ്പത്തോട്ടം നശിപ്പിച്ചു first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online