Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെഎഎസ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് ; അന്തിമ ഉത്തര സൂചികകള്‍ക്കെതിരെ പരാതി

കെഎഎസ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് ; അന്തിമ ഉത്തര സൂചികകള്‍ക്കെതിരെ പരാതി

ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ അന്തിമ ഉത്തര സൂചികയ്ക്കു പിന്നാലെ കെഎഎസ്, സെക്രട്ടേറിയറ്റ്/ പിഎസ്‌സി, സര്‍വകലാശാല കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍- പ്ലംബര്‍ തസ്തികകളുടെ അന്തിമ ഉത്തര സൂചികകള്‍ക്കെതിരെയും പരാതികള്‍. കെഎഎസ് പേപ്പര്‍ രണ്ടിലെ രണ്ടു ചോദ്യങ്ങള്‍ക്കെതിരെയും കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ടിലെ 3 ചോദ്യങ്ങള്‍ക്കെതിരെയും ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍- പ്ലംബര്‍ പരീക്ഷയിലെ 2 ചോദ്യങ്ങള്‍ക്കെതിരെയുമാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്.

കംപ്യൂട്ടര്‍ അസിസ്റ്റന്റ്

സെക്രട്ടേറിയറ്റ്/ പിഎസ്‌സി, സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് അന്തിമ ഉത്തരസൂചികയിലെ 3 ഉത്തരങ്ങള്‍ക്കെതിരെയാണ് പരാതി.

57, 62, 66 (ആല്‍ഫാ കോഡ് എ പ്രകാരം) ചോദ്യങ്ങളുടെ ഉത്തരങ്ങളിലാണ് പിശക്.

ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ പ്ലംബര്‍

ജനുവരി 28നു നടന്ന ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ പ്ലംബര്‍ തസ്തികയുടെ അന്തിമ ഉത്തരസൂചികയില്‍ 4, 66 (ചോദ്യ കോഡ് എ) ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ പിശകുണ്ട്.

അന്തിമ ഉത്തരസൂചിക തിരുത്താന്‍ പിഎസ്‌സി തയാറായില്ലെങ്കില്‍ ശരിയുത്തരമെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് അതു തിരിച്ചടിയാകും. തെറ്റുത്തരമെഴുതിയവര്‍ റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തുകയും ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online