Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെഎംഎസ്‍സിഎല്ലില്‍ ക്വാളിറ്റി വിഭാഗം നിര്‍ത്തലാക്കി മന്ത്രി മുരളീധരൻ

കെഎംഎസ്‍സിഎല്ലില്‍ ക്വാളിറ്റി വിഭാഗം നിര്‍ത്തലാക്കി മന്ത്രി മുരളീധരൻ

കൊച്ചി: കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡില്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നിർത്തലാക്കി. പരിശോധനക്കായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ കുറവുള്ള

കൊച്ചി: കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡില്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നിർത്തലാക്കി. പരിശോധനക്കായി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ കുറവുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കും. ആരോഗ്യ മന്ത്രി കെ. മുരളീധരനാണ് നിർദേശം നല്‍കിയത്.

കെഎംഎസ്‍സിഎല്‍ വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മരുന്നുകള്‍ ഉള്‍പ്പെടെ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനാണ് നല്‍കിയിരിക്കുന്നത്. കെഎംഎസ്‍സിഎല്‍ വാങ്ങിയ കോടിക്കണക്കിന് രൂപയുടെ ചില മരുന്നുകള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online