Dailyhunt
കെ.കെ മഹേശന്‍റെ  മരണം; തുഷാറിന്‍റെ  മൊഴിയെടുത്തു

കെ.കെ മഹേശന്‍റെ മരണം; തുഷാറിന്‍റെ മൊഴിയെടുത്തു

ചേര്‍ത്തല ∙ എസ്‌എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ.മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം എസ്‌എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മൊഴിയെടുത്തു.

കണിച്ചുകുളങ്ങരയിലെ വസതിയില്‍ ഇന്നലെ വൈകിട്ട് 5.30ന് തുടങ്ങിയ മൊഴിയെടുക്കല്‍ രാത്രി 8 വരെ നീണ്ടു. അമ്ബതോളം ചോദ്യങ്ങളാണ് തയാറാക്കിയിരുന്നത്. മഹേശനും തുഷാറുമായുള്ള വ്യക്തിബന്ധം, ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച്‌ ചോദ്യങ്ങളുണ്ടായി. വെള്ളിയാഴ്ച എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൊഴിയും എടുത്തിരുന്നു. മൊഴിയെടുക്കല്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും വിശദ പരിശോധന നടത്തലും സംശയ നിവാരണവുമാണ് ഇനി ചെയ്യുകയെന്നും പൊലീസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online