Saturday, 25 Sep, 8.39 am മലയാളം എക്സ്പ്രെസ്സ്

കേരളം
കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളുടെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും

കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളുടെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. കെപിസിസി ഡിസിസി പുനഃസംഘടനയുടെ ഭാഗമായുള്ള നേതൃതല ചര്‍ച്ചകള്‍ക്കായാണ് താരിഖ് അന്‍വറിന്‍്റെ കേരള സന്ദര്‍ശനം.

ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും. പുനഃസംഘടന ഈ മാസം 30ന് അകം പൂര്‍ത്തിയാക്കാനുള്ള നീക്കങ്ങളാണ് നേതൃതലത്തില്‍ നടക്കുന്നത്. ഇന്ന് കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തുന്ന താരിഖ് അന്‍വര്‍, നാളെയും മറ്റന്നാളും മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ കാണും. ഡിസിസി പ്രസിഡന്‍്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെ നേതാക്കളെ അനുനയിപ്പിച്ചെങ്കിലും സ്ഥിതിഗതികള്‍ അദ്ദേഹം അവലോകനം ചെയ്യും.

The post കെപിസിസി പുനഃസംഘടനാ ചര്‍ച്ചകളുടെ ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top