Friday, 03 Jul, 9.31 am മലയാളം എക്സ്പ്രെസ്സ്

കേരളം
കേരള തീരത്തെ കടല്‍ക്കൊല കേസ് : വിധി ഇന്ത്യയ്ക്ക് അനുകൂലം, നഷ്ടപരിഹാരത്തിന് അര്‍ഹത

2012ല്‍ കേരള തീരത്ത് ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വിധി പ്രഖ്യാപിച്ച്‌ അന്താരാഷ്ട്ര കോടതി. ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് കോടതി വിധി. വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ജീ​വ​ഹാ​നി​ക്കും ശാ​രീ​രി​ക ഉ​പ​ദ്ര​വ​ത്തി​നും സെ​ന്‍റ് ആ​ന്‍റ​ണി എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ ക്യാ​പ്റ്റ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ നേ​രി​ടേ​ണ്ടി വ​ന്ന മാ​ന​സി​ക​വ്യ​ഥ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണു വി​ധി. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഇ​രു രാ​ജ്യ​ങ്ങ​ളും കൂ​ടി​യാ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്ക​ണം. ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​ര്‍​ക്കെ​തി​രാ​യ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഇ​ന്ത്യ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ട്രൈ​ബ്യൂ​ണ​ല്‍ നി​ര്‍​ദേ​ശി​ച്ചു.

വിചാരണയില്‍, രണ്ട് ഇറ്റാലിയന്‍ നാവികരും അന്താരാഷ്ട്ര നിയമം പാലിച്ചില്ലെന്നും, ഫലത്തില്‍, ഇറ്റലി ഇന്ത്യയുടെ സഞ്ചാര പാത ലംഘിച്ചതായും കോടതി കണ്ടെത്തി. വിഷയത്തില്‍ നാവികര്‍ക്കെതിരെ ഇന്ത്യയെടുത്ത നടപടി കോടതി ശരിവെക്കുകയും ചെയ്തു.

നാവികരെ തടഞ്ഞുവെച്ചതിന് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന ഇറ്റലിയുടെ വാദം കോടതി തള്ളിയെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top