
കൊച്ചി: സുതാര്യത ഉറപ്പ് വരുത്താനായി കേരളത്തിലെ ജയിലുകളും കോടതികളും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതിയില്‍ വെള്ളിയാഴ്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. കേരളത്തിലെ 53 ജയിലുകളിലെ 87 സ്റ്റുഡിയോകളെയും 372 കോടതികളെയുമാണ് ബന്ധിപ്പിക്കാന്‍ ശ്രമം .
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 136 കോടതികളും 14 ജയിലുകളിലെ 38 സ്റ്റുഡിയോകളും നിലവില്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, ഇടുക്കി, , കോഴിക്കോട് എന്നീ ജില്ലകളിലെയും മൂന്നാം ഘട്ടത്തിലുള്‍പ്പെട്ട പാലക്കാട്, വയനാട്, കാസര്‍കോട്, മലപ്പുറം ജില്ലകളിലെയും കോടതി -ജയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം യഥാക്രമം ഫെബ്രുവരി 28, മാര്‍ച്ച് 31 തീയതികളില്‍ പ്രവര്‍ത്തനക്ഷമമാകും.
ഏകദേശം 24 കോടിയോളം രൂപയാണ് പദ്ധതിയുടെ ചെലവ് .