Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തിന് മൂന്ന് സ്വകാര്യ ട്രെയിനുകള്‍ക്ക് തുടക്കം

കേരളത്തിന് മൂന്ന് സ്വകാര്യ ട്രെയിനുകള്‍ക്ക് തുടക്കം

കേരളത്തിന് മൂന്ന് സ്വകാര്യ ട്രെയിനുകള്‍ അനുവദിച്ചു. സ്വകാര്യ കമ്ബനികള്‍ക്ക് നല്‍കുന്ന 109 റൂട്ടുകളില്‍ മൂന്നെണ്ണം ചെന്നൈ – മംഗളൂരു (ആഴ്ചയില്‍ ഒരു ദിവസം), എറണാകുളം-കന്യാകുമാരി (എല്ലാ ദിവസവും), കൊച്ചുവേളി-ഗുവാഹത്തി (ആഴ്ചയില്‍ മൂന്ന് ദിവസം) എന്നീ മൂന്ന് ട്രെയിനുകളാണ് കേരത്തില്‍ സര്‍വീസ് നടത്തുക. ചെന്നൈ – കന്യാകുമാരി സ്വകാര്യ ട്രെയിന്‍ കേരളത്തിലൂടെയാണോ സര്‍വീസ് നടത്തുക എന്നത് വ്യക്തമല്ല.

ചെന്നൈയില്‍ നിന്ന് ചൊവ്വാഴ്ച വൈകീട്ട് 7.10ന് പുറപ്പെടുന്ന ട്രെയിന്‍ മംഗളൂരുവില്‍ നിന്ന് പിറ്റേന്ന് രാവിലെ 11ന് എത്തും. ബുധനാഴ്ച വൈകീട്ട് 5.05ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് ചെന്നൈയിലെത്തും. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ രാത്രി എട്ടരയ്ക്ക് കന്യാകുമാരിയിലെത്തും.

പിറ്റേന്ന് രാവിലെ ആറിന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളത്ത്. കൊച്ചുവേളി – ഗുവാഹത്തി ട്രെയിന്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.30ന് പുറപ്പെടും. ഗുവാഹത്തിയില്‍ നിന്ന് കൊച്ചുവേളിയിലേയ്ക്കുള്ള ട്രെയിന്‍, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് 3.10ന് പുറപ്പെടുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online