
ദോഹ : ബ്രിട്ടീഷ് എയര്‍വെയ്സില്‍ ഖത്തര്‍ എയര്‍വേയ്‌സ് നിക്ഷേപം വര്‍ധിപ്പിച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ കൂടുതല്‍ ഓഹരികള്‍ ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ 21 . 4 ശതമാനം ഓഹരികളാണ് ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങിയത് എന്നാണ് പ്രമുഖ വ്യോമയാന വാര്‍ത്ത വെബ്സൈറ്റുകള്‍ നല്‍കുന്ന സൂചനകള്‍. വിദേശ കമ്ബനികള്‍ക്ക് അനുവദനീയമായ ഓഹരികളില്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ഏറ്റവും കൂടുതല്‍ കയ്യടക്കിയിരിക്കുന്നത് ഖത്തര്‍ എയര്‍വെയ്‌സാണ്.