Dailyhunt
കിക്മയില്‍ എം.ബി.എ. സ്‌പോര്‍ട്ട് അഡ്മിഷന്‍

കിക്മയില്‍ എം.ബി.എ. സ്‌പോര്‍ട്ട് അഡ്മിഷന്‍

കേരള സര്‍ക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2020-22 ബാച്ചിലേയ്ക്ക് അഡ്മിഷന്‍ 18 ന് നാഗമ്ബടത്തുളള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ 10 മണി മുതല്‍ 1.30 വരെ നടത്തും.

ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റംസ് കോഴ്‌സുകളില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും എസ്.സി./എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kicmakerala.in. ഫോണ്‍: 9746298677, 8547618290.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online