കേരളം
കോവിഡ് വ്യാപനം : ഒമാനില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ വിനോദ സഞ്ചാര ക ന്ദ്രങ്ങളില്‍ അഞ്ചിലധികം പേര് ഒത്തുചേരുന്നതിനും ക്യാമ്ബ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ വകാനില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശന വിലക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
സുപ്രീം കമ്മിറ്റി തീരുമാന പ്രകാരം വകാനില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനും ആളുകള്‍ അമിതമായി കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വകാനില്‍ ഇപ്പോഴും സഞ്ചാരികള്‍ക്ക് പോവാമെന്നും കൂടുതല്‍ പേര് ഇവിടെ എത്തി അമിതമായ ആള്‍ക്കൂട്ടമുണ്ടായാല്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും റുസ്താഖ് ടൂറിസം പ്രമോഷന് ഡിപാര്‍ട്മെന്റിലെ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ സൈഫ് അല്‍ ഹിനായ് പറഞ്ഞു.
The post കോവിഡ് വ്യാപനം : ഒമാനില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം first appeared on MalayalamExpressOnline.