Monday, 21 Oct, 11.29 pm മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
കൊച്ചിയില്‍ മകന്‍ മാതാപിതാക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു

എറണാകുളം: എറണാകുളം ഏളമക്കരയില്‍ മകന്‍ അച്ഛനെയും അമ്മയെയും തലയ്ക്കടിച്ചു കൊന്നു. ഷംസുവിനെയും ഭാര്യ സരസ്വതിയെയുമാണ് മകന്‍ സനല്‍ അടിച്ചും, വെട്ടിയും കൊലപ്പെടുത്തിയത്. എളമക്കര സുഭാഷ് നഗറില്‍ അഞ്ചനപ്പിള്ളി ലെയിനിനെ ഇവരുടെ വീട്ടില്‍ വച്ചാണ് കൊലപാതകം. സനലിലെ ഇവിടെ വച്ചു തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡി സി പി പൂങ്കുഴലി സ്ഥലത്തെത്തി. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഡിസിപി അറിയിച്ചു.

ചുറ്റികയ്ക്ക് തലക്ക് അടിച്ചും വാക്കത്തി ഉപയോഗിച്ച്‌ വെട്ടിയുമാണ് മുപ്പതുകാരനായ മകന്‍ സനല്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിലെ ഒരു മുറിയിലാണ് കിടന്നിരുന്നത്. രാവിലെ എട്ടരയോടെയാണ് സംഭവം.

സനലിന് മാനസിക അസ്വാസ്ഥ്യമുള്ളതായി പറയുന്നു. രാവിലെ മുതല്‍ തന്നെ വാക്കത്തിയുയര്‍ത്തി അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ വീടിനു പുറത്തേക്കിറങ്ങിയ അമ്മ സരസ്വതി അച്ഛന്‍ ഷംസു വന്ന ശേഷം അകത്തേക്ക് കയറുമ്ബോഴാണ് ഇരുവരെയും ചുറ്റികയ്ക്ക് തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതി മാനസിക അസ്വാസ്ഥ്വം പ്രകടിപ്പിക്കുന്നത് ചോദ്യം ചെയ്യലിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top