Wednesday, 11 Mar, 10.44 am മലയാളം എക്സ്പ്രെസ്സ്

കേരളം
കൊറോണ: മരണം 4000 കവിഞ്ഞു; വൈറസ് ബാധ അതിര്‍ത്തി കടന്നിട്ടില്ലെന്ന് ഉത്തര കൊറിയ

സോള്‍: കൊറോണ വൈറസ് ബാധയില്‍ വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 4000 കവിയുമ്ബോഴും വൈറസ് ബാധ സ്വന്തം അതിര്‍ത്തി കടന്നിട്ടില്ലെന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് ഉത്തര കൊറിയ. ചൈനയില്‍ 3136, ഇറ്റലിയില്‍ 463, ഇറാനില്‍ 237, ദക്ഷിണ കൊറിയയില്‍ 51, യുഎസില്‍ 26 എന്നിങ്ങനെയാണ് വൈറസ് ബാധ മൂലം ചൊവ്വാഴ്ച വരെ മരിച്ചവരുടെ എണ്ണം. ഉത്തര കൊറിയയില്‍ ഒരാള്‍ക്കു പോലും വൈറസ് ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ലോകാരോഗ്യ സംഘടനയും ഇത് അംഗീകരിച്ചിരുന്നു. ഇതോടെയാണ് രാജ്യം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്.

ലോകത്തിലെ രണ്ടാമത്തെ സാമ്ബത്തിക ശക്തിയായ ചൈനയ്ക്ക് പോലും സാധിക്കാത്ത മഹാദ്ഭുതമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ ഈ നേട്ടത്തെ വാഴ്ത്തുകയും ചെയ്തു. ലോകം കൊറോണയെ തുരത്താന്‍ പെടാപ്പാട് പെടുമ്ബോള്‍ മൂന്ന് രഹസ്യായുധങ്ങള്‍ പരീക്ഷിച്ച്‌ ലോകത്തെ വെല്ലുവിളിക്കുകയായിരുന്നു ഉത്തര കൊറിയ. 200 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലിനു സമാനമായ മൂന്ന് രഹസ്യആയുധങ്ങളാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയ സൈന്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ഹോങ്കോങ്, മക്കാവു തുടങ്ങി ഇന്ത്യ ഉള്‍പ്പെടെയുള്ള ചൈനയുടെ അയല്‍പ്രദേശങ്ങളിലേക്കെല്ലാം അതിവേഗം പടര്‍ന്നിട്ടും ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര കൊറിയയില്‍ എത്തിയില്ലെന്ന വാദം ലോകരാജ്യങ്ങളില്‍ സംശയം ജനിപ്പിച്ചിരുന്നു. ഇറ്റലി, ദക്ഷിണ കൊറിയ, ലബനന്‍, ഇസ്രയേല്‍, തുടങ്ങി നൂറോളം രാജ്യങ്ങള്‍ കൊറോണയുടെ പിടിയിലമര്‍ന്നിട്ടും ഒരൊറ്റ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഉത്തര കൊറിയ.

കൊറോണ പടരാന്‍ തുടങ്ങിയതോടെ ചൈനയുമായി പങ്കിടുന്ന 1500 കിലോമീറ്റര്‍ അതിര്‍ത്തി അടച്ചിടുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്ത ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിര്‍ണായക ഇടപെടല്‍ കൊറോണയെ ഉത്തര കൊറിയയുടെ മണ്ണില്‍ നിന്ന് തുടച്ചു നീക്കാന്‍ സഹായിച്ചുവെന്നായിരുന്നു ഉത്തര കൊറിയയുടെ അവകാശവാദം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top