കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സന്നദ്ധ സംഘടനയില്‍ അംഗമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റ്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്‍്റെ വോളണ്ടിയറായാണ് ഹെതര്‍ അംഗത്വമെടുത്തിട്ടുള്ളത് .ഇപ്പോള്‍ ഒഴിവുസമയം ധാരാളം ഉണ്ടെന്നും ആ സമയത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്താമെന്ന് കരുതുന്നു എന്നും ഹെതര്‍ പറഞ്ഞു.
'ഞാന്‍ എന്എച്ച്എസിന്്റെ വോളണ്ടിയറായി അംഗത്വമെടുത്തിരിക്കുകയാണ്. എനിക്ക് ഇപ്പോള്‍ ഒരുപാട് ഒഴിവു സമയമുണ്ട്. അതുകൊണ്ട് സന്നദ്ധ പ്രവര്‍ത്തനം നടത്താമെന്ന് കരുതി. എന്‍്റെ സഹോദരന് ഡോക്ടറാണ്. എന്‍്റെ സുഹൃത്തുക്കളില്‍ ചിലര്‍ എന്‍എച്ച്എസില്‍ ഉണ്ട്. അവര്‍ എത്ര കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നതെന്ന് എനിക്കറിയാം.'എന്നും ഹെതര്‍ പറഞ്ഞു.
29കാരിയായ ഹെതര്‍ ഇംഗ്ലണ്ടിനായി 7 ടെസ്റ്റുകളും 101 ഏകദിനങ്ങളും 74 ടി-20കളും കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ടി-20 ലോകകപ്പില്‍ ഹെതര്‍ ഇംഗ്ലണ്ടിനെ സെമി വരെ എത്തിച്ചിരുന്നു.

