അമേരിക്കയില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സാമൂഹിക അകലം നീട്ടി. സോഷ്യല്‍ ഡിസ്റ്റന്‍സിങ് നിര്‍ദേശങ്ങള്‍ ഏപ്രില്‍ 30 വരെ തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ജൂണ്‍ ഒന്നോടെ കൊറോണയെ നിയന്ത്രിക്കാനാകുമെന്നും ട്രംപ് പറഞ്ഞു. അടുത്ത രണ്ടാഴ്ച്ചത്തേക്ക് മരണനിരക്ക് ഉയരുമെന്നും പിന്നെ സ്ഥിതി പഴയസ്ഥിതിയിലേക്ക് എത്തുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത്. 141,774 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2,471 ആയി. അമേരിക്കയിലെ ഇല്ലിനോയിസില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ ഒരു നവജാത ശിശു മരിച്ചു.

