Monday, 30 Mar, 6.57 am മലയാളം എക്സ്പ്രെസ്സ്

കേരളം
കൊവിഡ് 19; ആദിവാസി മേഖലകളില്‍ ഭക്ഷണവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദിവാസി മേഖലകളില്‍ ഭക്ഷണവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടി ഊര്‍ജിതമാക്കുമെന്ന് മന്ത്രി എ കെ ബാലന്‍. മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍ ഇവിടങ്ങളില്‍ കൂടുതല്‍ സജീവമാക്കും. ആദിവാസി മേഖലകളില്‍ ഭക്ഷണം, നിത്യോപയോഗ സാധനങ്ങള്‍ എത്തുന്നതിന് പ്രശ്‌നം നേരിടുന്നില്ല. ബന്ധപ്പെട്ട വകുപ്പ് അതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യം മുന്‍കൂട്ടികണ്ട് ആദിവാസി മേഖലകളില്‍ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം നേരത്തെ നടത്തിയിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റുകളും മേഖലകളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top