
കുമരകം: കോവിഡ്-19 സംശയത്തെ തുടര്‍ന്നു നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ് മരിച്ച കണ്ണൂര്‍ സ്വദേശിക്ക് രോഗമില്ലെന്ന് സ്ഥിരീകരണമായി. ഇയാളുടെ സ്രവ പരിശോധന ഫലം നെഗറ്റീവാണ്. മരണകാരണം ഹൃദയാഘാതം എന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.
കണ്ണൂര്‍ ചേലേരി സ്വദേശിയായ 65 കാരന്‍ അബ്ദുല്‍ ഖാദറാണ് ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്. മകളെ സന്ദര്‍ശിക്കാനായി ഷാര്‍ജയില്‍ പോയ അബ്ദുള്‍ ഖാദര്‍ 21 ആം തീയതിയാണ് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയത്. കൊവിഡ് രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ സ്രവ പരിശോധന നടത്തിയിരുന്നില്ല. നാട്ടിലെത്തിയശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് മരണം സംഭവിച്ചത്.