Tuesday, 31 Mar, 10.00 pm മലയാളം എക്സ്പ്രെസ്സ്

കേരളം
കോവിഡ് 19 ; പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ധനസഹായം നല്‍കി നരേന്ദ്ര മോദിയുടെ മാതാവ്

ഗാന്ധിനഗര്‍ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് ധനസഹായം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ്. 25,000 രൂപയാണ് പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടിലേക്ക് പ്രധാനമന്ത്രിയുടെ മാതാവ് ഹീര ബെന്‍ സംഭാവനയായി നല്‍കിയത്.

കോവിഡ് 19 വ്യാപിക്കുന്നത് തടയാന്‍ സാമൂഹിക സമ്ബര്‍ക്കം കുറക്കുന്നതിന് മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യു ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ പ്ലേറ്റില്‍ കൊട്ടുന്ന ഹീരാബെന്നിന്റെ വിഡിയോ പുറത്തു വന്നിരുന്നു.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയാണ് ഹീര ബെന്‍ നല്‍കുന്നത്.

കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വേണ്ടിയാണ് മോദി പ്രൈം മിനിസ്റ്റര്‍ - സിറ്റിസണ്‍ അസിസ്റ്റന്‍റ്​ ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ ഫണ്ട് അഥവാ പി.എം- കെയേഴ്സ് എന്ന ചാരിറ്റബിള്‍ ഫണ്ട് രൂപവത്കരിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top