Tuesday, 22 Sep, 8.46 am മലയാളം എക്സ്പ്രെസ്സ്

കേരളം
കോവിഡ് രോഗികളുടെ വീട്ടില്‍ വച്ചുള്ള ചികിത്സയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

പി.എച്ച്‌.സി/സി.എച്ച്‌.സി കളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടുമ്ബോഴും ടെലി കണ്‍സള്‍ട്ടേഷന്‍ നടത്തുമ്ബോഴും രോഗിയുടെ പൂര്‍ണ്ണ സഹകരണം അത്യന്താപേക്ഷിതം ആണ്. രോഗി സ്വയം പരിശോധനയിലുടെ കൈമാറുന്ന വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നിശ്ചിത പെര്‍ഫോമയില്‍ രെഖപ്പെടുത്തി സൂക്ഷിക്കണം. ടി വിവരങ്ങള്‍ ക്രോഡീകരിച്ച്‌ വീഴ്ച കൂടാതെ ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കോവിഡ് 19 ന്റെ സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിച്ച സാമ്ബിള്‍ പരിശോധനയിലൂടെ രോഗനിര്‍ണ്ണയം നടത്തി പോസിറ്റീവാണോ എന്ന് ഉറപ്പ് വരുത്തണം. അടിയന്തിര സാഹചര്യത്തില്‍ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുവാന്‍ വാഹന (ആംബുലന്‍സ്) ഗതാഗതം സാധ്യമാകുന്ന റോഡ് ഉണ്ടായിരിക്കണം.

വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍, ലാന്‍ഡ് ഫോണ്‍ സംവിധാനം ഉണ്ടായിരിക്കണം. റൂ ഐസോലേഷന് വേണ്ടി മാറ്റിവെച്ച മുറിക്കുള്ളില്‍ ശരിയായ വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പു വരുത്തണം. റൂമിനോട് ചേര്‍ന്ന് ടോയ്‌ലറ്റ് സംവിധാനം ഉണ്ടായിരിക്കണം. രോഗിയുടെ വീട്ടില്‍ അപകട സാധ്യത കൂടിയ അവസ്ഥയിലുള്ള മറ്റ് രോഗികള്‍/ വയോജനങ്ങളള്‍ എന്നിവര്‍ ഇല്ലാതിരിക്കുന്നതാണ് അഭികാമ്യം. ഈ വിഭാഗത്തിലുള്ളവര്‍ വീട്ടില്‍ തന്നെ ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകമായ താമസ സൗകര്യങ്ങള്‍ അതത് വീട്ടില്‍ തന്നെ ഉണ്ടായിരിക്കണം. കഴിയുന്നിടത്തോളം അത്തരം ആള്‍ക്കാരെ കോവിഡ് രോഗബാധിതര്‍ കഴിയുന്ന വീട്ടില്‍ നിന്ന് മാറ്റി താമസിപ്പിക്കണം.

രോഗിയെ ഐസോലേറ്റ് ചെയ്ത വീട്ടില്‍ ഈ വിഭാഗത്തിലുള്ള വ്യക്തികള്‍ ഉണ്ടെങ്കില്‍ ചികിത്സ കാലയളവില്‍ പ്രദേശിക ആരോഗ്യ പ്രവര്‍ത്തകരുടെ ടീം നിശ്ചിത ചെക്ക് ലിസ്റ്റിന്റെ സഹായത്തോടെ മൂന്ന്‍ ദിവസത്തിലൊരിക്കല്‍ അവരെ നിരീക്ഷിക്കണം. ഇത് സാധ്യമല്ലാത്ത പക്ഷം സി.എഫി.എല്‍.ടി.സി/ആശുപത്രിയില്‍ രോഗിക്ക് ചെയ്യുന്ന പോലുള്ള നാല് തലത്തിലുള്ള നിരീക്ഷണം ഇവര്‍ക്കും ആവശ്യമാണ്. (1) ദിവസേനയുള്ള ഫോണ്‍ മുഖേനയുള്ള അന്വേഷണം(2) സ്വയം നിരീക്ഷണവും റിപ്പോര്‍ട്ടിങ്ങും(3) ഫിംഗര്‍ പള്‍സ് ഓക്‌സീമീറ്റര്‍ അളവ് റിപ്പോര്‍ട്ടിങ് .(4) മറ്റ് രോഗലക്ഷണങ്ങള്‍ക്കായുള്ള സ്വയം നിരീക്ഷണം.

രോഗി പരിചരണത്തിന് നിയോഗിക്കപ്പെട്ട വ്യക്തി സമ്ബര്‍ക്ക നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ട്രിപ്പിള്‍ ലെയര്‍ മാസ്കും ഗ്ലാസും രോഗിയുമായി സാമൂഹിക അകലവും പാലിക്കേണ്ടതാണ്. വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന വ്യക്തി എന്തെങ്കിലും രോഗലക്ഷണം പ്രകടമാക്കുന്ന സാഹചര്യത്തില്‍ കോള്‍ സെന്‍ററുമായി ബന്ധപ്പെട്ട് വ്യക്തിയെ സി.എഫ്.എല്‍.ടി.സി/ആശുപത്രിയിലേക്കോ തുടര്‍ചികിത്സയ്ക്കായി രോഗിയെ മാറ്റേണ്ടതാണ്. പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ ആയിരിക്കണം രോഗിയെ കൊണ്ടു പോകേണ്ടത്.

നിലവിലുള്ള ഡിസ്ചാര്‍ജ് മാര്‍ഗ്ഗരേഖ തന്നെയാണ് വീട്ടില്‍ ചികിത്സ എടുക്കുന്ന രോഗിക്കും ബാധകമാവുക. ആദ്യമായി പോസിറ്റീവ് റിസള്‍ട്ട് വന്ന ശേഷം 10 ദിവസം കഴിയുമ്ബോള്‍ ആന്‍റിജന്‍ ടെസ്റ്റ് ചെയ്തു പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ രോഗിയുടെ ചികിത്സ അവസാനിപ്പിക്കാം. ആന്റിജന്‍ ടെസ്റ്റ് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശാനുസരണം സി എഫ് എല്‍ ടി സി യില്‍ നിന്നോ ഫീല്‍ഡ് തലത്തിലോ ചെയ്യാവുന്നതാണ്. ചികിത്സ പൂര്‍ത്തിയായ വ്യക്തി ഉടന്‍ തന്നെ വീടു വിട്ടു പുറത്തു പോകാനോ കുടുംബ സംഗമങ്ങളില്‍ പങ്കെടുക്കാനോ ജോലിക്ക് പോകാനോ പാടില്ല. 7 ദിവസം കൂടി മതിയായ വിശ്രമം എടുത്തശേഷം മാത്രമേ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പാടുള്ളൂ. ഈ കാലയളവില്‍ വ്യക്തിക്ക് സമ്ബര്‍ക്ക വിലക്ക് ഉണ്ടായിരിക്കും. 10 ദിവസം കഴിഞ്ഞുള്ള പരിശോധനാഫലം പോസിറ്റീവ് ആണെങ്കില്‍ നിലവിലെ ചികിത്സ തുടര്‍ന്നുകൊണ്ട് പിന്നീട് ഒന്നിടവിട്ട ദിവസങ്ങളില്‍ സാമ്ബിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതുവരെ ആവര്‍ത്തിക്കേണ്ടതാണ്.

ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം ഈ വ്യക്തിയെ സി എഫ് എല്‍ ടി സി യിലേക്ക് മാറ്റുകയും തുടര്‍ ചികിത്സ സി എഫ് എല്‍ ടി സി യില്‍ നിന്നും തുടരാവുന്നതാണ്. ചികിത്സാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിരീക്ഷണവും തുടര്‍ ചികിത്സയും തുടര്‍ സാമ്ബിള്‍ പരിശോധനയും രോഗിക്ക് ലഭ്യമാക്കേണ്ടതാണ്. ആന്റിജന്‍ ടെസ്റ്റ് ചെയ്ത് പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ രോഗിയുടെ ചികിത്സ അവസാനിപ്പിക്കാം. ഈ വ്യക്തിക്ക് ഏഴുദിവസം കൂടി സമ്ബര്‍ക്ക വിലക്ക് ഉണ്ടായിരിക്കും. രോഗിയുമായി പ്രാഥമിക സമ്ബര്‍ക്കത്തില്‍ വന്ന എല്ലാവരും 14 ദിവസത്തെ സമ്ബര്‍ക്ക വിലക്ക് അനുവര്‍ത്തിക്കേണ്ടാതണെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ദുരന്തനിവാരണ അതോറിട്ടി യോഗമാണ് മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top