
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ വീണ്ടും വാണിജ്യ സ്ഥാപനങ്ങള്‍ അടക്കുന്നു. എല്ലാ ഗവര്‍ണറേറ്റുകളിലെയും കച്ചവട സ്ഥാപനങ്ങള്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് അടച്ചിടുക. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 20 വരെയാണ് അടച്ചിടുകയെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1570 ആയി. ആകെ രോഗ ബാധിതരുടെ എണ്ണം 1,41,496 കഴിഞ്ഞു. രോഗമുക്തരായവരുടെ എണ്ണം 1,32,459 ആയി ഉയര്‍ന്നു.
The post കോവിഡ് വ്യാപനം: ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി അടച്ചിടും first appeared on MalayalamExpressOnline.