Tuesday, 29 Sep, 7.07 am മലയാളം എക്സ്പ്രെസ്സ്

കേരളം
കോവിഡ് വ്യാപനം രൂക്ഷം; സ​​​ര്‍​വ​​​ക​​​ക്ഷി യോ​​​ഗം ഇ​​​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മു​​​ഖ്യ​​​മന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം 4.30 നു ​​സ​​​ര്‍​വ​​​ക​​​ക്ഷി​​​യോ​​​ഗം ചേ​​രും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ല്‍ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ പ്ര​​​തി​​​ദി​​​നം വ​​​ന്‍ വ​​​ര്‍​ധ​​​ന​​​യാ​​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഭാ​​​ഗി​​ക ലോ​​​ക്ക്ഡൗ​​​ണ്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യാ​​​നാ​​​യാ​​​ണ് ഇ​​​ന്നു സ​​​ര്‍​വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പൂര്‍ണ അടച്ചിടല്‍ ശാശ്വത പരിഹാരമല്ലെങ്കിലും കൈവിട്ടു പോകുന്ന സ്ഥിതിയുണ്ടായാല്‍ അതും വേണ്ടിവരും. വീണ്ടുമൊരു ലോക്ക് ഡൗണ്‍ ജനങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്നതില്‍ സര്‍ക്കാരിനും ആശങ്കയുണ്ട്. ഇക്കാര്യങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും. പ്രതിപക്ഷ സമരങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കും. ഇന്നലെ അവലോകനയോഗത്തില്‍ കളക്ടര്‍മാരും ജില്ലാ പൊലീസ് മേധാവികളും ഓരോ ജില്ലയിലെയും ഗുരുതര സ്ഥിതി വിവരിച്ചു. 20 ദിവസം കൂടുമ്ബോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ക്രമസമാധാന പാലനത്തിലേക്ക് പൊലീസ് മാറിയത് സ്ഥിതി ഗുരുതരമാക്കിയെന്നാണ് പൊതു വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ പൊലീസ് ഇടപെടല്‍ കര്‍ശനമാക്കും. പൊതുയിടങ്ങളിലെല്ലാം പൊലീസ് സാന്നിദ്ധ്യമുണ്ടാകും. നിരീക്ഷണത്തിന് ഗസറ്റഡ് ഓഫീസര്‍ റാങ്കിലുള്ളവര്‍ക്ക് പ്രത്യേക അധികാരം നല്‍കി തദ്ദേശ സ്ഥാപനങ്ങളില്‍ നിയോഗിക്കാനും തീരുമാനിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top