Friday, 21 Jun, 6.28 pm മലയാളം എക്സ്പ്രെസ്സ്

കേരളം
കോഴിക്കോട് വീണ്ടും ലഹരിവേട്ട: കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. നഗരത്തില്‍ വില്‍പനക്കായെത്തിച്ച 10 കിലോ കഞ്ചാവുമായി മംഗലാപുരം സ്വദേശി അന്‍സാര്‍ (28) നെയാണ് എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ചൊവ്വാഴ്ച റെയില്‍വെ സ്‌റ്റേഷന്‍ ലിങ്ക്‌റോഡില്‍ വച്ചാണ് ഇയാള്‍ പിടിയിലാവുന്നത്. ബംഗളുരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇയാള്‍ കഞ്ചാവുമായി കോഴിക്കോട്ടെത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അന്‍സാറിനെ കണ്ടെത്തിയത്. ഇയാള്‍ ആര്‍ക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നതിനെ കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top