മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഷൈലോക്ക്. ചിത്രം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. തമിഴില്‍ ചിത്രത്തിന്‍റെ പേര് കുബേരന്‍ എന്നാണ്. കുബേരന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയം നേടിയിരുന്നു.
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും തുടര്‍ച്ചയായി മൂന്നാം തവണയാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അനീഷും, ബിബിനും ചേര്‍ന്നാണ്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് ആണ് ചിത്രം നിര്‍മിച്ചത് . കുബേരന്‍ ഉടന്‍ റിലീസ് ചെയ്യും.

