
കോട്ടയം ചെമ്ബ് പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് നിയന്ത്രണം ലംഘിച്ച് വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് ഒന്നിച്ച് നടന്നുപോയവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഒന്നാം വാര്‍ഡില്‍ കുടിവെള്ളമില്ലെന്ന് ദിവസങ്ങളായി പരാതിപ്പെട്ടിട്ടും ജല അതോറിറ്റി നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മേഖലയിലെ കുടുംബങ്ങളൊന്നടങ്കം കടുത്ത പ്രതിസന്ധിയിലാണെന്നും സ്ത്രീകളടക്കമുള്ളവര്‍ പരാതിപ്പെട്ടു.
എന്നാല്‍, ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.