Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുഞ്ഞിനെ തേടി ആറുമാസമായി അലഞ്ഞ് അനുപമ

കുഞ്ഞിനെ തേടി ആറുമാസമായി അലഞ്ഞ് അനുപമ

പ്രസവിച്ച്‌ മൂന്നാം ദിവസം എടുത്തുമാറ്റിയ കുഞ്ഞിനെ തേടി ആറുമാസമായി അലയുകയാണ് തിരുവനന്തപുരംകാരിയായ അനുപമ.

അവിഹിത ഗര്‍ഭം പേറിയവളെന്ന സമുഹത്തിന്റെ കല്ലേറുകള്‍ക്കിടയിലും ഈ അമ്മയുടെ കണ്ണുകള്‍ തിരയുന്നത് സ്വന്തം കുഞ്ഞിനെയാണ്. മുന്‍ എസ്.എഫ്.ഐ നേതാവായ അനുപമ എസ്. ചന്ദ്രന്‍ പേരൂര്‍ക്കട ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്‍റ് അജിത്തുമായി പ്രണയത്തിലായിരുന്നു.

എന്നാല്‍ വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ കുഞ്ഞിനെ സ്വന്തം വീട്ടുകാര്‍ പ്രസവിച്ച്‌ മൂന്ന് ദിവസം കഴിഞ്ഞതും നിര്‍ബന്ധപൂര്‍വ്വം മാറ്റിയെന്നാണ് അനുപമയുടെ പരാതി. വിവാഹിതനായ അജിത്തില്‍ നിന്ന് ഗര്‍ഭം ധരിച്ചതാണ് വീട്ടുകാരുടെ എതിര്‍പ്പിനുള്ള പ്രധാന കാരണം. അതേസമയം അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചതെന്നാണ് മാതാപിതാക്കളുടെ വാദം. എന്നാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ നിന്ന് ദത്ത് നല്‍കിയതായാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.

The post കുഞ്ഞിനെ തേടി ആറുമാസമായി അലഞ്ഞ് അനുപമ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online